10:30am 08 September 2026
NEWS
ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാശോഭായാത്ര വർണ്ണാഭമായി
14/09/2025  09:21 PM IST
nila
ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാശോഭായാത്ര വർണ്ണാഭമായി

ചെങ്ങന്നൂർ: ജന്മാഷ്ടമിയോടനുബന്ധിച്ച് വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാശോഭായാത്ര വർണ്ണാഭമായി.
ഗ്രാമങ്ങൾ മധുരാപുരിയാക്കി. കണ്ണൻമാരും ഗോപികമാരും നിറഞ്ഞൊഴുകി. നാലു മണിയോടെ കാഴ്ചക്കാരെ കൊണ്ട് വീഥികൾ നിറഞ്ഞു '
    
തിരുവൻവണ്ടൂർ മണ്ഡലത്തിൽ തിരുവൻവണ്ടൂർ, മഴുക്കീർ, ഇരമല്ലിക്കര, നന്നാട്, വനവാതുക്കര, വനവാതുക്കര കിഴക്ക് എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകൾ തിരുവൻവണ്ടൂർ ജങ്ഷനിൽ സംഗമിച്ച് തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.
ചെങ്ങന്നൂർ നഗരത്തിൽ മേപ്രം, കോടിയാട്ടുകര, ഉമയാറ്റുകര, മുണ്ടൻകാവ്, തിട്ടമേൽ, കിഴക്കേനട, അങ്ങാടിക്കൽ, അങ്ങാടിക്കൽ തെക്ക്, ശാസ്താംകുളങ്ങര, മംഗലം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വണ്ടിമല ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്ര ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു. 

മുഴക്കുഴ, മുളക്കുഴ സ്‌കൂളിന്റെ വടക്കുഭാഗം, തിരുമുളക്കുഴ, കുഴിപൊയ്ക കനാലിന്റെ മുകൾ ഭാഗം, പറയരുകാല ശോഭായാത്രകൾ മുളക്കുഴ കാണിക്കമണ്ഡപം ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി മുളക്കുഴ ഗന്ധർവ്വമുറ്റം ദേവീക്ഷേത്രത്തിൽ സമാപിച്ചു.
നികരുംപുറം, കോടംതുരുത്ത്, പിരളശ്ശേരി, എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭായാത്രകൾ കനാൽ ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി പിരളശ്ശേരി ഭദ്രാഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. ആലിൻചുവട്, പൂതംകുന്ന്, പാറപ്പാട്, കാഞ്ഞിരത്തുംമൂട് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വായനശാല ജങ്ഷനി
ൽ സംഗമിച്ച് പാറപ്പാട് ജങ്ഷനിൽ സമാപിച്ചു.

കാരയ്ക്കാട് വലിയവീട്ടിൽ ദേവീക്ഷേത്രം, നെടിയത്ത് ഭഗവതി ക്ഷേത്രം, അരീക്കര ഗുരുമന്ദിരം, മണ്ണാറക്കാട് ഗുരുമന്ദിരം, കൊടക്കാമരം കൊട്ടാരത്തിൽ ദേവിക്ഷേത്രം, മലനട മഹാദേവക്ഷേത്രം, കായിപ്പശേരി ദേവിക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കോണത്ത് ദേവിക്ഷേത്രത്തിൽ എത്തി മഹാശോഭായാത്രയായി കാരയ്ക്കാട് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു.
കൊഴുവല്ലൂർ, അറന്തക്കാട്, കളരിത്തറ, വാഴപ്പള്ളിമുട്ടം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ അറന്തക്കാട് ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി കൊഴുവല്ലൂർ ദേവിക്ഷേത്രത്തിൽ സമാപിച്ചു.

പുലിയൂരിൽ പൂവണ്ണാമുറി ദേവിക്ഷേത്രം, ആയൂർവേദ ആശുപത്രിജങ്ഷൻ, കളിപ്പിൽ ക്ഷേത്രം, കരിമ്പിൻകാവ് ക്ഷേത്രം, കോയിക്കൽ ക്ഷേത്രം എന്നീ ശോഭായാത്രകൾ പുലിയൂർ ഗണപതി ക്ഷേത്രം ജങ്ഷനിൽ സംഗമിച്ച് പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.
പേരൂർകുളങ്ങര ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര പഴയാറ്റിൽ ക്ഷേത്രം വഴി തൃക്കയിൽ ക്ഷേത്രത്തിൽ സമാപിച്ചു . 
വെണ്മണി മണ്ഡലത്തിൽ പുന്തല ഏറം, പുന്തലത്താഴം, ശാർങക്കാവ്, മഹാദേവർനട, കല്യാത്ര, വെൺമണിത്താഴം, കുതിരവട്ടം, ശാർങമല ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വൈകിട്ട് നാലിന് ശാർങക്കാവ് ദേവിക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന മഹാശോഭായാത്ര കല്യാത്ര ഭുവനേശ്വരി ക്ഷേത്രത്തിൽ സമാപിച്ചു. 

ചെറിയനാട് മണ്ഡലത്തിൽ ചെറിയനാട് ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, പെരിങ്ങറ, മണ്ഡപരിയാരം, ഇടവങ്കാട്, അരിയന്നൂർശേരി, മാമ്പ്ര, ഇടമുറി, വിവേകാനന്ദ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ പടനിലം ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായിബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
 
ചെറുവല്ലൂർ, ആലക്കോട്, ഞാഞ്ഞൂക്കാട്, കടയിക്കാട് ശോഭായാത്രകൾ കൊല്ലകടവ് ജങ്ഷനിൽ സംഗമിച്ച് ആലക്കോട്, നല്ലൂർക്കാവ് വഴി ചെറുവല്ലൂർ ദേവിക്ഷേത്ര ദർശനത്തിനു ശേഷം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. പാണ്ടനാട് മണ്ഡലത്തിൽ അടിച്ചിക്കാവ്, പ്രയാർ, വന്മഴി, മുറിയായിക്കരയിൽ നിന്ന് തുടങ്ങി തൃക്കണ്ണാപുരം ക്ഷേത്രത്തിൽ സമാപിച്ചു.

ആല മണ്ഡലംത്തിൽ ആല, ഉമാപതിപുരം, നെടുവരംകോട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ ആല ജങ്ഷനിൽ സംഗമിച്ച് നെടുവരംകോട് മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. പെണ്ണുക്കര, പെണ്ണുക്കര വടക്ക്, പെണ്ണുക്കര തെക്ക്, കൊടുകുളഞ്ഞി എന്നി ശോഭായാത്രകൾ പെണ്ണുക്കര കനാൽ ജങ്ഷനിൽ സംഗമിച്ച് മഹാ ശോഭായാത്രയായി  നെടുവരംകോട് മഹാേ|ദേവക്ഷേത്രത്തിൽ സമാപിച്ചു.വിവിധ ക്ഷേത്രങ്ങളിൽ ഗോപികാനൃത്തം, ഉറിയടി, സമ്മാനദാനം, പ്രസാദവിതരണം എന്നിവ നടന്നു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.